സിനിമയില്‍ ഡാന്‍സ് ചെയ്യുന്ന കാര്യത്തെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ടൊവീനോ തോമസ്. ടൊവിനോ അഭിനയിച്ച ചിത്രങ്ങളൊക്കെ ഇപ്പോള്‍ ഹിറ്റ് ചാര്‍ട്ടിലാണ് ഇടം പിടിച്ചിരിക്കുന്നത്. പൊതുവെ ടൊവീനോ ചിത്രത്തില്‍ ഡാന്‍സുകള്‍ കുറവാണ്.
‘ഞാന്‍ ഒരിക്കലും നന്നായി ഡാന്‍സ് ചെയ്യുന്ന ഒരാളല്ല. പിന്നെ ഇന്ത്യന്‍ സിനിമകളില്‍ മാത്രമാണ് ഞാന്‍ ഡാന്‍സ് എന്നത് കണ്ടിട്ടുള്ളത്. അല്ലെങ്കില്‍ സ്റ്റെപ് അപ് പോലുള്ള സിനിമകളിലാണ് കണ്ടിട്ടുള്ളത്. ഒരു കൊമേഷ്യല്‍ ചേരുവ എന്ന നിലയ്ക്ക് ഡാന്‍സിനെ സിനിമയില്‍ കുത്തിക്കയറ്റുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്. പിന്നെ ഞാന്‍ ഡാന്‍സ് ചെയ്യേണ്ടതായ സിനിമകളും അധികം വന്നിട്ടില്ല. അതിനപ്പുറം ഡാന്‍സ് എന്നത് എന്റെ സിനിമ ടേയ്സ്റ്റില്‍ വരുന്നതല്ല’ എന്നാണ് താരം പറഞ്ഞത്.