ജൂണ്‍ 21, 22, 23 തിയതികളില്‍ കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് എഫ്സിസി 1983 കപ്പ് 2019 സമാപിച്ചു. എഫ്സിസി 1983 ചരിത്രപരമായ സൗഹൃദ കൂട്ടായ്മയിലൂടെ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി ഇരുപത്തിയാറോളം ടീമുകള്‍ മത്സരിച്ചു.
23ന് നടന്ന എഫ്സിസി 1983 കപ്പ് 2019 ഫൈനലില്‍ ഷാര്‍ക്ക് ഫ്രണ്ട്സ് കാസര്‍ഗോഡ് ടീം അറ്റ്ലസ് നോട്ടെയ്ന് മുംബൈ ടീമിനെയാണ് നേരിട്ടത്. പ്രശസ്ത സിനിമാ താരം ജോജുജോര്‍ജ് വിജയികളായ ടീം ഷാര്‍ക്ക് ഫ്രണ്ട്സ് കാസര്‍ഗോഡിന് 3,00000/രൂപയും ട്രോഫിയുമടങ്ങുന്ന സമ്മാനം കൈമാറി. രണ്ടാം സ്ഥാനത്തുള്ള അറ്റ്ലസ് നോട്ടെയ്ന് മുംബൈ ടീമിന് 1,50,000/രൂപയും ട്രോഫിയുമടങ്ങുന്ന സമ്മാനദാനം പ്രശസ്ത സിനിമാ സംവിധായകന് പത്മകുമാര്‍ നിര്‍വഹിച്ചു. അടുത്ത വര്‍ഷം ഇതിലും വലിയ രീതിയില്‍ അഖിലേന്ത്യാതലത്തില്‍ കൂടുതല്‍ ടീമുകള്‍ മാറ്റുരക്കുന്ന ഒരു വലിയ ടൂര്‍ണമെന്റ് ആണ് എഫ്സിസി 1983 കപ്പ് 2020ല്‍ പദ്ധതിയിടുന്നത്.