Cricket

എഫ്‌.സി.സി 1983 ടൂര്‍ണമെന്റ് രജിസ്‌ട്രേഷന്‍ തുടങ്ങി: കാണികൾക്ക് ആകര്‍ഷകമായ സമ്മാനങ്ങളും

കൊച്ചി: കൊച്ചിയിലെ ഒരുകൂട്ടം ക്രിക്കറ്റ് പ്രേമികളായ സുഹൃത്തുക്കള്‍ സംഘടിപ്പിക്കുന്ന എഫ്‌.സി.സി 1983 കപ്പ് ടൂര്‍ണമെന്റിന്റെ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 5ാം തീയതി മുതല്‍ തുടങ്ങി. രജിസ്‌ട്രേഷന്‍ ഫീസ് 30,000 രൂപയാണ്.എട്ടംഗ ടീമായി കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാത്രിയും പകലുമായാണ് എട്ടോവർ മത്സരം നടക്കുന്നത്.32 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് ഒന്നര ലക്ഷം രൂപയുമാണ് സമ്മാനം.ജൂണ്‍ 21,22,23, തീയതികളിലായാണ് മത്സരം നടക്കുക.

ടൂര്‍ണമെന്റിന്റെ മറ്റൊരു പ്രത്യേകത കളി കാണാന്‍ എത്തുന്നവര്‍ക്കും ധാരാളം സമ്മാനങ്ങള്‍ ലഭിക്കുമെന്നതാണ്. ഗ്യാലറിയില്‍ ഇരിക്കുന്ന കാണികള്‍ ക്യാച്ചെടുത്താല്‍ ആണ് ആകര്‍ഷകമായ സമ്മാനങ്ങൾ ലഭിക്കുക.1983ലെ വേള്‍ഡ് കപ്പില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കൊച്ചിയിലെ ഏതാനും സുഹൃത്തുക്കള്‍ അന്നുണ്ടാക്കിയ ക്രിക്കറ്റ് ക്ലബില്‍ നിന്നും ഉരിതിരിഞ്ഞെത്തിയ ആശയമാണ് എഫ്‌സിസി ക്രിക്കറ്റ് ടൂര്‍ണമെന്റ് മത്സരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top