വിജയ് സേതുപതിയുടെ പുതിയ ലുക്കാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ചാവിഷയം. ദേശീയ പുരസ്കാര ജേതാവ് ജാനനാഥന്‍ സംവിധാനം ചെയ്യുന്ന ലാഭം എന്ന ചിത്രത്തില്‍ പാക്കിരിയെന്ന കര്‍ഷക നേതാവായാണ് സേതുപതി എത്തുന്നത്.
ചിത്രത്തില്‍ നടന്റെ കഥാപാത്രം വ്യത്യസ്ത ലുക്കുകളിലാണെത്തുന്നത്. താടിയും മുടിയും നീട്ടി വളര്‍ത്തിയ തരത്തിലുള്ള ഒരു ലുക്കാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കലൈയരസനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അതിനൊപ്പം ജഗപതി ബാബുവാണ് ലാഭത്തിലെ വില്ലന്‍.