ഈ വര്‍ഷം പുറത്തിറങ്ങിയ 96, ചിക്ക ചിവന്ത വാനം എന്നീ ബോക്സ് ഓഫീസ് സൂപ്പര്‍ഹിറ്റുകള്‍ക്കു ശേഷം വിജയ് സേതുപതി മുഖ്യ വേഷത്തിലെത്തുന്ന ചിത്രം സീതാകാതി നാളെ തീയ്യേറ്ററുകളില്‍ എത്തും. വിജയ് സേതുപതി മൂന്ന് വ്യത്യസ്ത ലുക്കുകളിലെത്തുന്ന ചിത്രം ബാലാജി തരണീതരന്‍ ആണ് സംവിധാനം ചെയ്യുന്നത്.
ഹോളിവുഡ് ടെക്നീഷ്യന് കെവിന് ഹെനി ആണ് ചിത്രത്തിനായി വിജയ്യുടെ വ്യത്യസ്ത പ്രായത്തിലുള്ള മേയ്ക്ക് ഓവറുകള്‍ സൃഷ്ടിച്ചെടുത്തത്. തമിഴ് സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകളിലൊന്നായ സീതാകാതിയുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. രമ്യ നമ്പീശന്. ഗായത്രി, പാര്‍വ്വതി നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍.