Latest News

എട്ടു വര്‍ഷം മുമ്പ് ഭാര്യയെ കൊന്ന് ഒളിവില്‍ പോയ പ്രതി ആശുപത്രിയില്‍ മരിച്ചു

ന്യൂഡല്‍ഹി: എട്ടു വര്‍ഷം മുമ്പ് ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതി ആശുപത്രിയില്‍ മരിച്ചു. ഡല്‍ഹി സ്വദേശി രാജു ഗെഹ്‌ലോട്ടാണ് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. 2011ല്‍ ഫെബ്രുവരി 11 ന് കോള്‍ സെന്റര്‍ ജീവനക്കാരിയായ പങ്കാളി നീതു സോളങ്കിയെ(29) കൊലപ്പെടുത്തി ബാഗിലാക്കി ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷനു പുറത്ത് ഉപേക്ഷിച്ച ശേഷം ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് കടുത്ത വയറുവേദനയെ തുടര്‍ന്ന് റോഹന്‍ ദാനിയ എന്നപേരില്‍ ഗെഹലോട്ട് ഗുരുഗ്രാമിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ടോടെ ഇയാള്‍ മരണപ്പെട്ടു. മരണശേഷം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കള്ളപേരില്‍ ഗെഹ്‌ലോട്ട് ഗുരുഗ്രാമിലെ ഒട്ടോമൊബൈല്‍ സ്ഥാപനത്തില്‍ ജീവനക്കാരനായി കഴിയുകയായിരുന്നുവെന്ന് കണ്ടെത്തിയത്.

കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ മൃതദേഹം പൊലീസിന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പീകോക്ക് ടാറ്റു പതിച്ച പെണ്‍കുട്ടി എന്ന പേരിലാണ് പൊലീസ് പിന്നീട് കേസന്വേഷിച്ചത്. ഫെബ്രുവരി 23നാണ് പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞത്. 

ഇയാളെ കണ്ടെത്താന്‍ പോലീസ് 10,000 പോസ്റ്ററുകളാണ് നഗരത്തില്‍ പതിപ്പിച്ചത്. പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. പ്രതിക്കായി വിവിധ സംസ്ഥാനങ്ങളിലേക്ക് അന്വേഷണ സംഘത്തെ അയക്കുകയും ചെയ്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top