ഓസ്ട്രേലിയ: ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍ വീടിനു തീപിടിച്ച് മൂന്നു കുട്ടികള്‍ മരിച്ചു. പതിനൊന്നു വയസ്സുള്ള ആണ്‍കുട്ടിയും അഞ്ചു വയസ്സുള്ള രണ്ട് സഹോദരിമാരുമാണ് മരിച്ചത്.
ആണ്‍കുട്ടിയുടെ മൃതദേഹം വീടിനുള്ളിലാണ് കണ്ടെത്തിയത്. പെണ്‍കുട്ടികളെ വീട്ടില്‍ നിന്നും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വീട്ടിലുണ്ടായിരുന്ന എട്ടുവയസ്സുകാരിയെയും 31 വയസ്സുകാരിയേയും അയല്‍ക്കാര്‍ രക്ഷപ്പെടുത്തി.
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഈ വീട്ടില്‍ ആറു പേരാണ് താമസിച്ചിരുന്നതെന്ന് അയല്‍ക്കാര്‍ പറഞ്ഞു.