കോയമ്പത്തൂര്‍: പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് മലയാളി പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു.
പാലക്കാട് മാണൂര്‍ സ്വദേശി അമൃതയെയാണ് പരിക്കേല്‍പ്പിച്ചത്. വയറ്റില്‍ കുത്തേറ്റ അമൃതയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മാണൂര്‍ സ്വദേശി സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി കമ്പ്യൂട്ടര്‍ സെന്ററില്‍ നിന്ന് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; മലയാളി പെണ്‍കുട്ടിയെ കുത്തിപരിക്കേല്‍പ്പിച്ചു
By
June 25, 2019 12:38 pm