കോയമ്പത്തൂര്‍: കനത്ത മഴയില്‍ കോയമ്പത്തൂരില്‍ റെയില്‍വേ സ്റ്റേഷന്റെ പാര്‍സല്‍ സര്‍വീസ് ഓഫീസ് കെട്ടിടം തകര്‍ന്നു വീണ് 2 പേര് മരിച്ചു. മേട്ടുപ്പാളയം സ്വദേശികളായ പവിഴമണി, ഇബ്രാഹിം എന്നിവരാണ് മരിച്ചത്.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രാജു എന്ന തൊഴിലാളിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുപേരും കോണ്‍ട്രാക്ട് തൊഴിലാളികളാണ്. കനമത്തമഴയെത്തുടര്ന്നാണ് പുലര്‍ച്ചെ 3.30 തോടെ കെട്ടിടം തകര്‍ന്നുവീണത്. കെട്ടിടത്തിനകത്തുണ്ടായിരുന്ന മുന്നു പേരും ഇതിനുള്ളില്‍ കുടുങ്ങിപ്പോകുകയായിരുന്നു.