Breaking News

ചേട്ടന്റെ വിദ്യാർഥിനികളായ കുട്ടികളെ പീഡിപ്പിച്ച സഹോദരങ്ങൾ അറസ്റ്റിൽ

കോവളം: മൂത്ത സഹോദരന്റെ ‍ വിദ്യാര്ത്ഥിനികളായ മക്കളെ പീഡിപ്പിച്ച കേസില്‍ സഹോദരങ്ങളെ തിരുവല്ലം പൊലീസ് അറസ്റ്റുചെയ്തു. പാച്ചല്ലൂര്‍ മുസ്ലിംപളളിക്ക് സമീപം താമസിക്കുന്ന നൗഷാദ്(34),നവാസ്(34) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ജ്യേഷ്ഠന്റെ ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് തിരുവല്ലം പൊലീസ് കേസെടുത്തത്. കുട്ടികളുടെ പിതാവ് വിദേശത്താണ്. കുട്ടികളുടെ അമ്മ അധ്യാപികയാണ്. അവർ കുട്ടികളെ ഭർത്താവിന്റെ അനുജന്മാരുടെ വീട്ടിൽ ഏൽപ്പിച്ചിട്ട് ആണ് പോകാറ്.

 

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയം മുതല്‍ ഇവര്‍ 10 ഉം അഞ്ചര വയസുമുളള കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. കുട്ടികള്‍ അമ്മയെ അറിയിച്ചതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. കേസിലെ പ്രതികളായ ഇരുവരും വിവാഹിതരാണ്. പാച്ചല്ലൂരില്‍ വെല്‍ഡിംഗ് വര്‍ക്ക്‌ഷോപ്പും കടയും നടത്തുകയാണ് ഇവര്‍. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡുചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top