Latest News

അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡില്‍ നിന്നും താഴേക്ക് വീഴുന്ന യുവതി; വീഡിയോ കാണാം

അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡില്‍ നിന്നും യുവതി താഴേക്ക് വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മെക്സിക്കോയിലെ ഒരു പാര്‍ക്കിലാണ് അപകടം സംഭവിച്ചത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

മുകളിലേക്ക് പൊങ്ങുന്ന റൈഡിലെ സീറ്റില്‍ നിന്നും യുവതി താഴേക്ക് തെന്നി വീഴുന്നതാണ് വീഡിയോയില്‍. കറങ്ങുന്ന തരത്തിലുള്ള റൈഡാണ് അത്. റൈഡിന്റെ താഴഭാഗത്തെ പ്രതലത്തിലാണ് ഇവര്‍ വീണത്. റൈഡ് കറങ്ങി താഴെ എത്തുമ്പോള്‍ ഇത് അവരെ ഇടിക്കുന്നുമുണ്ട്. ഇത് കണ്ട് അമ്പരന്ന പാര്‍ക്ക് അറ്റന്‍ഡര്‍മാര്‍ റൈഡിന്റെ വേഗത കുറയ്ക്കാന്‍ നോക്കുന്നതും വീഡിയോയില്‍ കാണാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top