ചെന്നൈ: ചെന്നൈയില്‍ ജലക്ഷാമം രൂക്ഷമായി തുടരുകയാണ്. ഇന്നലെ രാത്രി ചിലയിടങ്ങളില്‍ മാത്രം കുറഞ്ഞ തോതില്‍ മഴ ലഭിച്ചു. പ്രതിദിനം വേണ്ട 800 എം.എല്‍.ഡി ജലത്തില്‍ 500 എം.എല്‍.ഡിയാണ് നിലവില്‍ വിതരണത്തിനായി ഉള്ളത്
കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ നല്ല മഴ ലഭിച്ചപ്പോള്‍ നോര്‍ത്ത് ചെന്നൈ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ചാറ്റല്‍ മഴയാണ് ലഭിച്ചത്. ഗിണ്ടി, ചെമ്പരമ്പാക്കം തുടങ്ങിയ മേഖലകളില്‍ മിതമായ മഴയുമുണ്ടായി. പ്രതിദിനം വേണ്ട 800 എംഎല്‍ഡി ജലത്തില്‍ 500 എംഎല്‍ഡിയാണ് നിലവില്‍ വിതരണത്തിനായി ഉള്ളത്. ടാങ്കറുകളിലും മെട്രോ പൈപ്പുകളിലും എത്തുന്നത് പലപ്പോഴും അശുദ്ധജലമാണെന്ന പരാതിയും ജനങ്ങള്‍ക്കുണ്ട്. കൂടുതല്‍ ജല സ്രോതസുകള്‍ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് കോര്പറേഷന് ഇപ്പോള്‍.