Latest News

ഒമാന്‍ ഉള്‍ക്കടലിനുമേലെ പറക്കരുതെന്ന് വിമാനക്കമ്പനികളോട് യു എസ്; ന്യൂജേഴ്‌സി -മുംബൈ സര്‍വീസ് റദ്ദാക്കി

ടെഹ്‌റാന്‍: ഇറാന്‍ നിയന്ത്രണത്തിലുള്ള വ്യോമമേഖലയിലൂടെ ഹോര്‍മുസ് കടലിടുക്കിനും ഒമാന്‍ ഉള്‍ക്കടലിനു മേലെ പറക്കരുതെന്ന് വിമാനക്കമ്പനികളോട് ആവശ്യപ്പെട്ട് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അധികൃതര്‍. ഉത്തരവുണ്ടായി മണിക്കൂറുകള്‍ക്കകം ന്യൂജേഴ്‌സി -മുംബൈ സര്‍വീസ് യുണൈറ്റഡ് എയര്‍ലൈന്‍സ് റദ്ദാക്കി.

ഹോര്‍മുസ് കടലിടുക്കിനു സമീപം അന്തര്‍ദേശീയ വ്യോമമേഖലയില്‍ പറന്ന ഡ്രോണ്‍ ഇറാന്‍ വെടിവച്ചിട്ടതോടെയാണ് മേഖലയില്‍ സംഘര്‍ഷ സാധ്യത വര്‍ധിച്ചത്. യുഎസിന്റെ ഏത് അത്യാധുനിക ആയുധവും തകര്‍ക്കാന്‍ ശേഷിയുണ്ടെന്നും തങ്ങളെ ആക്രമിച്ചാല്‍ യുദ്ധത്തിനു മടിക്കില്ലന്നും അമേരിക്കയ്ക്കു മുന്നറിയിപ്പു നല്‍കുകയാണ് ഡ്രോണ്‍ വീഴ്ത്തിയതിലൂടെ ഇറാന്‍ ചെയ്തിരിക്കുന്നതെന്നു വ്യക്തമാക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top