നടന് സണ്ണി വെയിന്‍ സിനിമാ നിര്‍മാണ രംഗത്തേക്ക്. നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന പടവെട്ട് ആണ് സണ്ണിയുടെ ആദ്യ സിനിമ. നവാഗതനായ ലിജു കൃഷ്ണയാണ് ചിത്രം സംവിധാനം ചൈയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സണ്ണി വെയിന്‍ പുറത്തുവിട്ടു.
നേരത്തെ മൊമന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകം സണ്ണി വെയിന്‍ നിര്‍മ്മിച്ചിരുന്നു. ലിജുവായിരുന്നു നായകന്. നിരവധി പുരസ്കാരങ്ങളും നാടകം സ്വന്തമാക്കിയിരുന്നു.