ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ നായകനാകാന്‍ നടന് സണ്ണി വെയ്ന്‍. മഞ്ജുവിനൊപ്പം പുതിയ ചിത്രം ഒരുങ്ങുകയാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ സണ്ണി വെയ്ന്‍ തന്നെയാണ് അറിയിച്ചത്. നവാഗതരായ സലില്‍, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം. ജിസ് ടോംസ് ആണ് ചിത്രം നിര്‍മിക്കുന്നത്.
‘ക്വീന്‍’ എന്ന സുപ്പര്‍ഹിറ്റ് ചിത്രത്തിന്റെ റീമേക്ക് ‘സംസം’ ആണ് സണ്ണിയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.