തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ തീരദേശ പ്രദേശങ്ങള്‍ മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഫ്രണ്ട്സ് ഓഫ് മറൈന്‍ ലൈഫ് എന്ന എന്‍ജിഒ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് പ്രകാരം ചൊവ്വാഴ്ച അതിരാവിലെ മുതല്‍ ബുധനാഴ്ച വൈകുന്നേരം വരെ വലിയ തോതിലുള്ള മാലിന്യമാണ് വേലിയേറ്റത്തെ തുടര്‍ന്ന് തീരത്തടിഞ്ഞിരിക്കുന്നത്. രണ്ട് ടണ്ണോളം വരുന്ന ചാക്കുകളും, പ്ലാസ്റ്റിക്കുകളും, തുണികളും, 20000ത്തോളം പ്ലാസ്റ്റിക് കുപ്പികളുമാണ് സംഘം തീരത്ത് നിന്ന് കണ്ടെടുത്തത്.
കോവളം തീരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍, മീന്‍വല മുതലായ അജൈവ മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയിരിക്കുന്നു. പ്രശ്നം പരിഹരിക്കുന്നതിന് എന്‍ജിഒയുടെയും നാട്ടുകാരില്‍ ചിലരുടെയും ഭാഗത്ത് നിന്നല്ലാതെ അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെയും നടപടികളൊന്നും ഉണ്ടായിട്ടില്ല.