വ്യത്യസ്തമായ ഫാഷന്‍ ട്രെന്‍ഡുകള്‍ സ്വീകരിക്കാന്‍ ഒരു മടിയും കാണിക്കാത്ത ബോളിവുഡ് താരമാണ് പ്രിയങ്ക ചോപ്ര.കാക്കി ഷോര്‍ട്സും കറുത്ത ടോപ്പും ബ്ലേസറും ബൂട്സുമണിഞ്ഞ് ന്യൂയോര്‍ക്കില്‍ ഭര്‍ത്താവ് നിക് ജോനാസിന്റെ വസതിയില്‍ നിന്നും പുറത്തു വരുന്ന പ്രിയങ്കയുടെ ചിത്രങ്ങള്‍ വൈറലാവുകയാണ്.
ഇതേ ലുക്ക് തന്നെയാണ് ഇപ്പോള്‍ ട്രോളന്മാര് ഏറ്റെടുത്തിരിക്കുന്നതും. ആര്.എസ്.എസിന്റെ പഴയ യൂണിഫോം ആയിരുന്നു കാക്കി ഷോര്‍ട്സ്. പ്രിയങ്ക ആര്.എസ്.എസില്‍ ചേര്ന്നോയെന്നും പ്രിയങ്കയെ ആര്.എസ്.എസിന്റെ അന്താരാഷ്ട്ര ബ്രാന്‍ഡ് അംബാസഡറായി തിരഞ്ഞെടുത്തെന്നുമാണ് ട്രോളുകള്‍.