കൊച്ചി: സൗദി അറേബ്യയിലുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് കഞ്ചാവ് കടത്ത് പരീക്ഷിച്ച യുവാവ് എക്സൈസ് പിടിയില്‍. ആലുവ കുട്ടമശ്ശേരി കുമ്പശ്ശേരി വീട്ടില്‍ ആസാദ് ആണ് എറണാകുളം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന്റെ വലയിലായത്.
രണ്ടേകാല്‍ കിലോ കഞ്ചാവും വില്പനയ്ക്കായി ഉപയോഗിച്ചിരുന്ന ബൈക്കും എക്സൈസ് ഇയാളില്‍നിന്ന് പിടിച്ചെടുത്തു.