കൊച്ചി: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിയുടെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ പത്തംഗ സംഘം കൊച്ചിയില്‍ പിടിയില്‍. കൊച്ചി കേന്ദീകരിച്ചു പത്തംഗ സംഘമാണ് ഇന്നലെ എക്സൈസിന്റെ പിടിയിലായത്. ഭക്ഷണത്തിന് ഓര്‍ഡര്‍ ലഭിക്കുമ്പോള്‍ ഏതെങ്കിലും ഹോട്ടലില്‍ നിന്നും വാങ്ങി എത്തിച്ചുകൊടുക്കുകയും മറ്റു സമയങ്ങളില്‍ കഞ്ചാവു വില്പനയുമാണ് ഇവരുടെ ജോലിയെന്ന് പൊലീസ് അറിയിച്ചു. മരടിലെ ഫ്ലാറ്റില്‍ മുറിയെടുത്താണ് ഇവര്‍ കഞ്ചാവ് വില്പന നടത്തിയത്.
ഫ്ലാറ്റ് മുറിയില്‍ നടത്തിയ റെയ്ഡില്‍ അഞ്ച് ഗ്രാം വീതമുള്ള 168 പാക്കറില്‍ കഞ്ചാവ് കണ്ടെടുത്തു