Latest News

എട്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാകും


ദില്ലി: അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാകുമെന്ന് ഐക്യരാഷ്ട്ര സഭ. 2050 ഓടെ ലോക ജനസംഖ്യ 970 കോടിയാകുമെന്നും ഈ നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഇത് 1100 കോടിയാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

യുഎന്‍ റിപ്പോര്‍ട്ടില്‍ ശിശു മരണ നിരക്ക് ഇനിയും താഴേക്ക് പോകുമെന്ന കാര്യവും ചൂണ്ടികാട്ടുന്നുണ്ട്. ഇപ്പോഴത്തെ ജനസംഖ്യയില്‍ നിന്ന് 2050 ലെ ജനസംഖ്യയിലേക്കുള്ള വളര്‍ച്ചയുടെ പകുതിയും ഏഴ് രാജ്യങ്ങളില്‍ നിന്നായിരിക്കും. ഇന്ത്യ, നൈജീരിയ, പാക്കിസ്ഥാന്‍, കോംഗോ, എത്യോപ്യ, ടാന്‍സാനിയ, ഇന്തോനേഷ്യ, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങളിലെ ജനസംഖ്യാ വളര്‍ച്ചയാണ് ഇതിന് കാരണമാവുകയെന്നും റിപ്പോര്‍ട്ട് പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top