Kerala

വ്യാജ ടിക്കറ്റ് ചെക്കിങ് നടത്തി പണം കൈക്കലാക്കാന്‍ ശ്രമിച്ചതിന് രണ്ട് ടി ടി ഇ മാരെ സസ്‌പെന്‍ഡ് ചെയ്തു


തിരുവനന്തപുരം:ഗുവാഹത്തിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്ന 12516 എക്‌സ്പ്രസ്സില്‍ വ്യാജ ടിക്കറ്റ് ചെക്കിങ് നടത്തി പണം കൈക്കലാക്കാന്‍ ശ്രമിച്ചതിന് രണ്ട് ടി ടി ഇ മാരെ സസ്‌പെന്‍ഡ് ചെയ്തു. ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷനിലെ ടിക്കറ്റ് പരിശോധകരായ കൃഷ്ണകുമാര്‍, രേഖാ ലാല്‍ എന്നിവരെ തിരുവനന്തപുരം സീനിയര്‍ ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ രാജേഷ് ചന്ദ്രനാണ് സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്.സ്‌ക്വാഡ് വിഭാഗം മേധാവി ജയപ്രകാശ് നടത്തിയ പ്രാഥമിക അന്വഷണത്തില്‍ പാന്‍ട്രി കാര്‍ മാനേജറുടെയും മറ്റ് ടിക്കറ്റ് പരിശോധകരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. 12516 ട്രെയിന്‍ പാലക്കാട് എത്തിയത് മുതലാണ് സംഭവം.

ലീവില്‍ ആയിരുന്ന ഇവര്‍ പാലക്കാട് ഡിവിഷനിലെ അസിസ്റ്റന്റ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ സുനിലിനൊപ്പം അനധികൃതമായി പാന്‍ട്രി മാനേജരെ ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചതായി മാനേജര്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top