Business

ആമസോണില്‍ ഇനി യന്ത്ര മനുഷ്യന്‍ സാധനങ്ങള്‍ ഡെലിവര്‍ ചെയ്യും


ആമസോണ്‍ റോബോട്ടിക്സ് വിഭാഗം നടത്തിയ വര്‍ഷങ്ങളുടെ ഗവേഷണത്തിന്റെ ആദ്യഫലം ഇതാ പുറത്തുവന്നിരിക്കുകയാണ്. മേല്‍പ്പറഞ്ഞ യാതൊരുവിധ ന്യൂനതകളുമില്ലാത്ത പ്രോഡക്റ്റ് ഡെലിവറി നടത്താന്‍ കഴിവുള്ള ഈ ‘ഡെലിവറി റോബോട്ടി’ന്റെ പേര് സ്‌കൗട്ട് എന്നാണ്. ആമസോണ്‍ ഹെഡ് ക്വര്‍ട്ടേഴ്സ് സ്ഥിതി ചെയ്യുന്ന അമേരിക്കയിലെ സിയാറ്റില്‍ സ്റ്റേറ്റിലുള്ള, സ്നോഹോമിഷ് കൗണ്ടിയിലാണ് ഇതിന്റെ പരീക്ഷണ നിയോഗം. ആറുചക്രങ്ങളുള്ള ഒരു ഡെലിവറി റോബോട്ടാണ് ‘സ്‌കൗട്ട്’. ആദ്യഘട്ടത്തില്‍ ഡെലിവറിക്കായി ഇറങ്ങിയിരിക്കുന്നത് 6 സ്‌കൗട്ടുകളാണ്. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ഒരു വാക്വംക്‌ളീനര്‍ ആണെന്നേ കരുതൂ. നീല ബോഡിയില്‍ എഴുതിയ പതിപ്പിച്ചിരിക്കുന്ന ‘പ്രൈം’ ലോഗോയാണ് ആമസോണ്‍ ബന്ധം വെളിപ്പെടുത്തുന്ന ഒരേയൊരു സൂചന.

തെരുവില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള സാധ്യതയുള്ള ഒട്ടുമിക്ക പ്രതികൂല സാഹചര്യങ്ങളെയും മറികടക്കാന്‍ വേണ്ട സംവിധാനങ്ങള്‍ ഒക്കെയും സ്‌കൗട്ടില്‍ ഉണ്ടത്രേ. കാണാന്‍ ഒരു പെട്ടി കണക്കിരിക്കും എങ്കിലും കാമറകളുടെയും അള്‍ട്രാ സൗണ്ട് സെന്‍സറുകളുടെയും ഒരു നിര തന്നെയുണ്ട് സ്‌കൗട്ടില്‍.. ഇവയില്‍ നിന്നും വരുന്ന സിഗ്‌നലുകളെ സ്വീകരിച്ച്, വിശകലനം ചെയ്ത്, റോബോട്ടിക് ഇന്റലിജന്‍സ് അല്‍ഗോരിതങ്ങളുടെ സഹായത്തോടെ മുന്നോട്ടു നീങ്ങാന്‍ സഹായിക്കുന്ന ഒരു പ്രോസസറും സ്‌കൗട്ടിന് സ്വന്തമായുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top