Latest News

മന്ത്രി സഭയില്‍ പരിഷ്‌കരണങ്ങള്‍ക്കൊരുങ്ങി മോദി സര്‍ക്കാര്‍


മന്ത്രി സഭയില്‍ കൂടുതല്‍ പരിഷ്‌കരണങ്ങള്‍ക്കൊരുങ്ങി മോദി സര്‍ക്കാര്‍. സഹമന്ത്രിമാര്‍ക്കും പ്രാധാന്യ നല്‍കുന്ന പരിഷ്‌കരണമാണ് നടപ്പിലാക്കൊനൊരുങ്ങുന്നത്. സഹമന്ത്രിമാര്‍ വഴിയാകും ഇനി ഒരോ വകുപ്പിലേയും ഫയലുകള്‍ ക്യാബിനറ്റ് മന്ത്രിമാരിലേക്ക് എത്തുക. ഇതു സംബന്ധിച്ച നിര്‍ദ്ദേശം സര്‍ക്കാര്‍ വകുപ്പ് സെക്രട്ടറിമാര്‍ക്ക് നല്‍കി.

അത്യാവശ്യ ഘട്ടങ്ങളില്‍ പോലും ഇക്കാര്യത്തില്‍ മാറ്റമുണ്ടാകരുതെന്നും വകുപ്പ് സെക്രട്ടറിമാര്‍ക്ക് ലഭിച്ച നിര്‍ദേശങ്ങളില്‍ പറയുന്നു. പാര്‍ലമെന്റിലെ നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളുടേത് ഉള്‍പ്പടെ എല്ലാ ഫയലുകളും സഹ മന്ത്രിമാര്‍ വഴി ക്യാബിനറ്റ് മന്ത്രിമാരിലേക്ക് എത്തണമെന്നാണ് നിര്‍ദ്ദേശം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top