Latest News

റെയില്‍വേയില്‍ ആശയവിനിമയത്തിന് ഹിന്ദിയും ഇംഗ്ലീഷും മാത്രം മതിയെന്ന സര്‍ക്കുലര്‍ പിന്‍വലിച്ചു


ചെന്നൈ: ദക്ഷിണ റെയില്‍വെയില്‍ ആശയവിനിമയത്തിന് ഹിന്ദിയും ഇംഗ്ലീഷും മാത്രം മതിയെന്ന സര്‍ക്കുലര്‍ പിന്‍വലിച്ചു. പ്രതിഷേധങ്ങളെ തുടര്‍ന്നാണ് തീരുമാനം. തമിഴ്‌നാട്ടില്‍ ഡിഎംകെ കടുത്ത പ്രതിഷേധമാണ് നടത്തിയത്. ഒടുവില്‍ ഇന്ത്യന്‍ റെയില്‍വെ വഴങ്ങുകയായിരുന്നു.

സ്റ്റേഷന്‍ ജീവനക്കാര്‍ക്കും ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ക്കും ഔദ്യോഗിക ഭാഷയായി ഇംഗ്ലീഷും ഹിന്ദിയും മാത്രം മതിയെന്ന് നിര്‍ദേശിച്ചാണ് ബുധനാഴ്ച്ച നോട്ടീസ് നല്‍കിയത്. ഔദ്യോഗികമായ ആശയവിനിമയത്തിന് പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കരുത് എന്നും നിര്‍ദേശിച്ചു. ഇത് വിവാദത്തിലായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top