Latest News

താജ്മഹലിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ഇനി വെറും മൂന്നു മണിക്കൂര്‍ മാത്രം


ആഗ്ര: താജ്മഹലിന്റെ സൗന്ദര്യം ആസ്വദിക്കണമെന്ന് ചിന്തിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍ ഇപ്പോള്‍ ഇവിടെ ചില കര്‍ശന നടപടികള്‍ കൈകൊണ്ടിരിക്കുകയാണ്. ഇനി മൂന്ന് മണിക്കൂര്‍ മാത്രമാണ് ഇവിടെ കറങ്ങി നടക്കാനാവുക. കൂടുതല്‍ സമയം ചിലവഴിക്കാന്‍ പാടില്ലെന്നാണ് പുതിയ നിര്‍ദേശം.മുന്നുമണിക്കൂര്‍ മാത്രം തങ്ങാന്‍ അനുവദിക്കുന്ന ടോക്കണുകളാണ് ഇനി മുതല്‍ നല്‍കുക. കൂടുതല്‍ സമയം ചെലവഴിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്യും.എന്നാല്‍ സര്‍ക്കാരിന്റെ ഈ പുതിയ നീക്കത്തിനെതിരെ സഞ്ചാരികളും രംഗത്തെത്തി കഴിഞ്ഞു. സമയ പരിധി നീട്ടണമെന്നാണ് ഇവര്‍ ഉന്നയിക്കുന്ന ആവശ്യം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top