ഗുണ്ടാസംഘത്തലവനെ പോലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചെന്ന സംഭവത്തില്‍ പിടിയിലായ പ്രതികളെ തിരക്കേറിയ മാര്‍ക്കറ്റിലൂടെ അടിവസ്ത്രത്തില്‍ നടത്തിച്ച് രാജസ്ഥാന് പോലീസ്. 13 പേരെയാണ് രാജസ്ഥാന് പോലീസ് പരസ്യമായി നടത്തിയത്. ഞായറാഴ്ചയായിരുന്നു സംഭവം.
കനത്ത സുരക്ഷയ്ക്കിടയിലായിരുന്നു ഞായറാഴ്ച പ്രതികളുമായി പോലീസ് പരേഡ് നടത്തിയത്. നൂറിലധികം ഉദ്യോഗസ്ഥര്‍ പ്രതികളോടൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ കുറ്റകൃത്യം നടന്ന സ്ഥലം പുനര്‍നിര്‍ണ്ണയിക്കുന്നതിലും തെളിവെടുപ്പിന്റെയും ഭാഗമായാണ് നടപടിയെന്നാണ് പോലീസിന്റെ പ്രതികരണം.