മുംബൈ: മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍നിന്നും നവജാത ശിശുവിനെ അജ്ഞാത സ്ത്രീ തട്ടിക്കൊണ്ടുപോയി. അഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപായത്.
അമ്മ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. ഒരു സ്ത്രീ കുട്ടിയുമായി വേഗത്തില്‍ പുറത്തേക്കുപോകുന്നത് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്നും കണ്ടെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.