Latest News

സാറാ ഹക്ബീ സാന്‍ഡേഴ്‌സ് വൈറ്റ് ഹൗസില്‍ നിന്നും സ്ഥാനമൊഴിയുന്നു

അമേരിക്ക: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ ഹക്ബീ സാന്‍ഡേഴ്‌സ് സ്ഥാനമൊഴിയുന്നു. മൂന്നര വര്‍ഷത്തെ സേവനത്തിന് ശേഷമാണ് സാറാ സ്ഥാനമൊഴിയുന്നത്. ജൂണ്‍ അവസാനത്തോടെ വിരമിക്കുമെന്നാണ് പറയുന്നത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ ഈ കാര്യം അറിയിച്ചു.

പ്രസ് സെക്രട്ടറി എന്ന നിലയില്‍ സാറാ സാന്‍ഡേഴ്‌സ് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. സ്വന്തം സംസ്ഥാനമായ അര്‍കന്‍സാസിലേക്ക് പോകുന്ന സാറാ, അവിടെ ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന്‌ കരുതുന്നു – ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top