സ്മാര്‍ട്ട്ഫോണ്‍ ഓപറേറ്റിംങ് സിസ്റ്റങ്ങളില്‍ ഗൂഗിളിന്റെ ആന്‍ഡ്രോയിഡിന് നിലവില്‍ പറയത്തക്ക എതിരാളികളില്ല. എന്നാല്‍, അമേരിക്കയുടെ ചൈനീസ് കമ്പനിയായ വൈവെയുമായുള്ള ശീതയുദ്ധം ഗൂഗിളിനും ആന്‍ഡ്രോയിഡിനും തിരിച്ചടിയാകുമെന്നാണ് സൂചന. വാവെയ് ഉത്പന്നങ്ങളില്‍ നിന്നും ആന്‍ഡ്രോയിഡിനെ ഗൂഗിള്‍ പിന്‍വലിച്ചതോടെയാണ് അവര്‍ പുതുവഴികള്‍ തേടിയത്. ഇപ്പോള്‍ റഷ്യന്‍ സ്മാര്‍ട്ട്ഫോണ്‍ ഓപറേറ്റിംങ് സിസ്റ്റമായ ഒറോറയെ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് വാവെയ്.
റഷ്യന്‍ സര്‍ക്കാരിന് കീഴിലുള്ള റോസ്ടെലികോമാണ് ഒറോറ ഒ.എസിന്റെ നിര്‍മ്മാതാക്കള്‍. സര്‍ക്കാര്‍ ജീവനക്കാര്‍ അടക്കമുള്ളവര്‍ക്ക് റഷ്യയില്‍ ഉപയോഗിക്കാന്‍ അനുമതിയുള്ള ഏക ഒ.എസാണ് ഒറോറ. വൈകാതെ റഷ്യയിലെ 80 ലക്ഷത്തോളം സ്മാര്‍ട്ട്ഫോണുകളില്‍ ഒറോറ ഉപയോഗിച്ചു തുടങ്ങുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ ചൈനീസ് കമ്പനിയായ വാവെയുടെ രംഗപ്രവേശം ഒറോറയുടെ ഭാവിയെ തന്നെ മാറ്റിയെഴുതിയേക്കും