Kerala

പഫ്‌സിന് 80 രൂപ;സമൂസയ്ക്ക് 70 രൂപ; ചായയ്ക്ക് 40 രൂപ; സന്ദര്‍ശകരെ പിഴിഞ്ഞ് സ്വകാര്യ ഹോട്ടല്‍; വില കുറയ്ക്കാന്‍ നിര്‍ദ്ദേശം


കല്‍പറ്റ: പൂക്കോട് തടാകത്തിനുള്ളിലെ സ്വകാര്യ ഭക്ഷണശാലയില്‍ ഭക്ഷണ സാധനങ്ങള്‍ക്കു സന്ദര്‍ശകരില്‍ നിന്നും ഈടാക്കിയിരുന്നത് അമിതവില. ചായയ്ക്ക് 40 രൂപ വരെയാണ് ഈടാക്കിയിരുന്നത്. വെജിറ്റബിള്‍ പഫ്സ് -80 രൂപ, സമൂസ -70 രൂപ, വട-60 രൂപ, കട്ലറ്റ്-50 രൂപ എന്നിങ്ങനെയാണു സഞ്ചാരികളില്‍ നിന്നും വാങ്ങിയിരുന്നത്. ശീതള പാനീയങ്ങള്‍ക്ക് പരമാവധി വിലയേക്കാള്‍ കൂടുതല്‍ വില ഈടാക്കിയിരുന്നു

സന്ദര്‍ശകര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വില കുറയ്ക്കാന്‍ സ്ഥാപന ഉടമയ്ക്കു കര്‍ശന നിര്‍ദേശം നല്‍കി. സ്ഥാപനത്തില്‍ വില വിവര പട്ടികയും നെയിംബോര്‍ഡും സ്ഥാപിച്ചിട്ടില്ല. പരിശോധനയില്‍ പഞ്ചായത്ത് ലൈസന്‍സ്, ഭക്ഷ്യസുരക്ഷാ ലൈസന്‍സ് എന്നിവയും ഉടമകള്‍ ഹാജരാക്കിയിരുന്നില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top