ജമ്മു കശ്മീരിലെ അനന്ത്നാഗിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍ ഉമര്‍ മുജാഹിദീന്‍ ഏറ്റെടുത്തു. ആക്രമണത്തില്‍ അഞ്ച് സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെടുകയും മൂന്നിലധികം സൈനികര്‍ക്കും ഒരു പ്രദേശവാസിക്കും പരിക്കുമേറ്റിരുന്നു. തിരിച്ചടിച്ച സുരക്ഷാസേന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. പരിക്കേറ്റവരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി.
അനന്ത് നാഗ് ബസ് സ്റ്റാഡിന് സമീപമുള്ള കെ പി റോഡിലാണ് ഭീകരാക്രമണം ഉണ്ടായത്.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)