സൗദി: സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി മിസൈല്‍ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് സൗദി സഖ്യസേന അമേരിക്കയും ആരോപിച്ചു.
ഇന്നലെ പുലര്‍ച്ചെയായിരുന്നു സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ മിസൈലാക്രമണം നടന്നത്. 26 പേരുടെ പരിക്കിനിടയാക്കിയ മിസൈല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തെങ്കിലും മിസൈല്‍ ഇറാന് നിര്‍മിതമാണെന്ന് സൗദി സഖ്യസേന പറഞ്ഞു.