ആറ്റിങ്ങൽ:തിരുവനന്തപുരം ആറ്റിങ്ങലില്‍ മാധ്യമപ്രവര്‍ത്തകയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ബാലരാമപുരം സ്വദേശി അച്ചു കൃഷ്ണ (21)യാണ് അറസ്റ്റിലായത്.
ഇന്നലെ രാത്രി ആറ്റിങ്ങലില്‍ ബസ് കാത്തുനിന്ന യുവതിയെ ഫോണില്‍ അശ്ലീല ദൃശ്യം കാണിച്ച ശേഷം ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബഹളം കേട്ട നാട്ടുകാര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും വസ്ത്രം ഊരി എറിഞ്ഞ് ഓടിരക്ഷപെടുകയായിരുന്നു.