ന്യുയോര്‍ക്ക്: ലയണല്‍ മെസി ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന കായിക താരം. ഫോര്‍ബ്സ് മാസിക പുറത്തുവിട്ട ലോകത്തെ 100 കായിക താരങ്ങളുടെ പട്ടികയിലാണ് മെസി ഒന്നാമതെത്തിയത്.
ബോക്സിംഗ് താരം ഫ്ളോയ്ഡ് മെയ്വെതറിനെ പിന്നിലാക്കിയാണ് ബാഴ്സലോണയുടെ അര്ജന്ൈറന് താരമായ മെസിയുടെ നേട്ടം. കഴിഞ്ഞ ഒരു വര്‍ഷം മെസി പ്രതിഫലയിനത്തില്‍ കൈപ്പറ്റിയത് 127 മില്ല്യണ്‍ ഡോളറാണ് (ഏകദേശം 881 കോടി രൂപ).
പോര്‍ച്ചുഗലിന്റെ യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മെസി നേട്ടത്തില്‍ പിന്നിലാക്കി. 109 മില്ല്യണ്‍ ഡോളറാണ് റൊണാള്‍ഡോയുടെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം. ബ്രസീലിന്റെ മുന്നേറ്റ താരം നെയ്മറാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.