ന്യൂഡല്‍ഹി: കുട്ടിയാനയുടെ മൃതശരീരവും തുമ്പിക്കൈയിലേറ്റി കണ്ണീരൊഴുക്കി റോഡിന് കുറുകെ നടന്നു വരുന്ന ഒരാന. റോഡിന്റെ മറുവശത്തെത്തുമ്പോള്‍ സങ്കടം സഹിക്കാനാവാതെയോ മറ്റോ തുമ്പിക്കൈയില്‍ നിന്ന് ഊര്‍ന്നു വീഴുന്ന ജഡം. പിന്നീട് മുന്നോട്ട് നീങ്ങാനാവാതെ നില്ക്കുമ്പോള് അതിനെ സമാധാനിപ്പിക്കാനെന്ന പോലെ വരിവരിയായെത്തുന്ന ഒരു കൂട്ടം ആനകള്‍. തുമ്പിക്കൈ കൊണ്ട് ആദ്യമെത്തിയ ആനയെ സാന്ത്വനിപ്പിക്കുന്ന മറ്റൊരാന. വീണ്ടും കുട്ടിയാനയുടെ മൃതശരീരവും തുമ്പിക്കൈയില്‍ ചുമന്ന് നീങ്ങുന്ന ആനകള്‍.
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്വാന് ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോ രംഗമാണിത്. സഹജീവിയുടെ വേര്‍പാട് സഹിക്കാനാവാതെ ജാഥയായി നീങ്ങുന്ന ഒരു കൂട്ടം ആനകളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് കാഴ്ചക്കാര്‍ക്ക് അലിവും സങ്കടവും ഉണ്ടാക്കുന്നത്.