Breaking News

കത്വ കൂട്ടബലാത്സംഗ കേസില്‍ 3 പ്രതികള്‍ക്ക് ജീവപര്യന്തം

പഠാന്‍കോട്ട്: ജമ്മു കശ്മീരിലെ കത്വയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 3 പ്രതികള്‍ക്ക് ജീവപര്യന്തം.  സാഞ്ചിറാം, ദീപക് ഖജൂരിയ, പര്‍വേശ് കുമാര്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം. മൂന്ന് പോലീസുകാര്‍ക്ക് 5 വര്‍ഷം കഠിന തടവും പിഴയും. ആനന്ദ് ദത്ത, സുരേന്ദ വര്‍മ, തിലക് രാജ് എന്നിവര്‍ക്കാണ് തടവും പിഴയും.

പഠാന്‍കോട്ട് സെഷന്‍സ് കോടതിയുടെയാണ് വിധി. കേസില്‍ 6 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

2018 ജനുവരിയിലായിരുന്നു രാജ്യ വ്യാപക പ്രതിഷേധങ്ങളുണ്ടാക്കിയ കത്വ കൂട്ട ബലാല്‍സംഗം നടന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അടങ്ങുന്ന ബകര്‍വാള്‍ നാടോടി വിഭാഗത്തെ ഗ്രാമത്തില്‍ നിന്നും തുരത്തിയോടിക്കുന്നതിനാണ് പെണ്‍കുട്ടിയെ ദിവസങ്ങളോളം തടവില്‍ വെച്ച് പീഡിപ്പിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

എട്ട് വയസുകാരിയായ പെണ്‍കുട്ടി പ്രദേശത്തെ ക്ഷേത്രത്തില്‍ വെച്ചാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. മയക്കുമരുന്നുകള്‍ നല്‍കുകയും പെണ്‍കുട്ടിയെ ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. ശ്വാസം മുട്ടിച്ചും കല്ലുകൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തി.
കുറ്റപത്രമനുസരിച്ച് കേസില്‍ കുറ്റക്കാരല്ലാത്തവരെ പ്രതികളാക്കിയെന്ന് ആരോപിച്ച് കത്വ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനിക്കാനെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ഒരു കൂട്ടം അഭിഭാഷകര്‍ തടഞ്ഞിരുന്നു. സുപ്രീംകോടതിയാണ് കേസ് പഞ്ചാബിലെ പഠാന്‍കോട്ട് കോടതിയിലേക്ക് മാറ്റിയത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top