ഇന്നത്തെ കാലത്ത് പുസ്തകം ശ്രദ്ധിക്കപ്പെടാന്‍ എഴുത്തുകാരി സുന്ദരിയായാല് മതിയെന്ന് സാഹിത്യകാരന് എം മുകുന്ദന്. പാലക്കാട് നടന്ന മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഴുത്തിന്റെ ലോകത്ത് അസ്ഥിരതയുണ്ട്. കോര്‍പ്പറേറ്റുകളുടെ ഇടപെടലാണ് ഇതിനു കാരണം. പ്രസാധകന് ഇഷ്ടമില്ലാത്ത ഭാഗങ്ങള്‍ വെട്ടിമാറ്റിയാണ് പല പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നതെന്ന് മുകുന്ദന് പറഞ്ഞു.