ആലപ്പുഴ: മാവേലിക്കരയില്‍ കാര്‍ പോസ്റ്റിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. മാവേലിക്കര കുടുംബകോടതിക്കു സമീപം പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. ചെട്ടികുളങ്ങര കൈതവടക്ക് സ്വദേശി ആര്.രഞ്ജിത് (35), ഈരേഴ സ്വദേശി വിനേഷ് (32) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.
കാര്‍ പോസ്റ്റിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
By
June 9, 2019 3:02 pm