Latest News

ടെലിവിഷന്‍ മരിച്ചു; മൊബൈല്‍ കൊന്നു; ടിവിയെ പിന്നിലാക്കി മൊബൈല്‍ മുന്നില്‍


അമേരിക്കയിലെ ഒരു സ്വകാര്യ ഏജന്‍സി നടത്തിയ പഠനപ്രകാരം അമേരിക്കക്കാരനായ ഒരാള്‍ ഒരു ദിവസത്തില്‍ മൂന്ന് മണിക്കൂറും 35 മിനിട്ടാണ് ടെലിവിഷന് മുന്നില്‍ ചെലവഴിക്കുന്നത്. അതേ സമയം മൊബൈല്‍ ഫോണ്‍ സ്‌ക്രീനില്‍ കാഴ്ചകള്‍ കാണുവാനായി ഒരാള്‍ മൂന്ന് മണിക്കൂര്‍ 43 മിനിട്ടുകള്‍ ചെലവിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍. കേവലം എട്ട് മിനുട്ടുകളുടെ മുന്നേറ്റമാണ് ടെലിവിഷനില്‍ നിന്നും മൊബൈലിന് നേടാനായതെങ്കിലും മൊബൈലില്‍ ചെലവഴിക്കുന്ന സമയത്തിന്റെ അളവിലെ വര്‍ദ്ധനവ് വേഗത്തിലുള്ളതാണെന്ന് മനസിലാക്കാനാവും.

2014 ഇതേ ഏജന്‍സി നടത്തിയ പഠനത്തില്‍ അമേരിക്കക്കാര്‍ മൊബൈലില്‍ ചെലവഴിക്കുന്നതിനേക്കാള്‍ രണ്ട് മണിക്കൂര്‍ അധികം സമയം ടെലിവിഷന്‍ കാണുവാനായി ഉപയോഗിച്ചിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മൊബൈല്‍ ടെലിവിഷന് ഭീഷണിയാവുന്ന കാഴ്ചയാണ് കാണാനായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top