Entertainment

മമ്മൂക്കയോടാണ് നന്ദി പറയാനുള്ളത്; അദ്ദേഹത്തോടൊപ്പം തുടക്കം കുറിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം- അജയ് വാസുദേവ്

രാജാധിരാജ എന്ന സിനിമയിലൂടെ മമ്മൂട്ടിയോടൊപ്പം തുടക്കം കുറിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് സംവിധായകന്‍ അജയ് വാസുദേവ്. നവാഗത സംവിധായകരെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് മമ്മൂട്ടി. യുവതലമുറയുടെ മാതൃകാപുരുഷനാണ് അദ്ദേഹം. പുറമേ കാണുമ്പോള്‍ കര്‍ക്കശക്കാരനാണെന്നൊക്കെ തോന്നുമെങ്കിലും അടുത്തറിയുമ്പോഴാണ് അദ്ദേഹത്തെക്കുറിച്ച് മനസിലാകുന്നത്- അജയ് പറഞ്ഞു.


ഇന്ന് ജൂണ്‍ 7, എന്റെ ജീവിതത്തില്‍ ഒരുപാട് പ്രാധാന്യം ഉള്ള ദിവസം. 2014 ജൂണ്‍ 7ന് ആയിരുന്നു എന്റെ ആദ്യ ചിത്രമായ രാജാധിരാജയുടെ പൂജയും, ചിത്രീകരണം തുടങ്ങിയ ദിവസവും.പൊള്ളാച്ചിയിലെ സേത്തുമട വീട്ടില്‍ വെച്ചായിരുന്നു ആ ദിവസം. എത്രയൊക്കെ ദിവസങ്ങള്‍ കടന്ന് പോയാലും ഈയൊരു ദിനം ശരിക്കും ഓര്‍മയില്‍ അങ്ങനെതന്നെ നില്‍ക്കുന്നു. അതിനു ഞാന്‍ ഏറ്റവും കൂടുതല്‍ നന്ദി പറയുന്നതു മമ്മൂക്കയോടും, ഉദയേട്ടനോടും, സിബി ചേട്ടനോടും പിന്നെ രാജാധിരാജയുടെ നിര്‍മ്മാതാക്കളായ എം.കെ നാസര്‍ ഇക്കയോടും, സ്റ്റാന്‍ലി ചേട്ടനോടും അതേപോലെ തന്നെ രാജാധിരാജയില്‍ അഭിനയിച്ചവരും, ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരോടുമാണ്.എല്ലാറ്റിനും ഉപരിയായി ദൈവത്തിനോടും ഹൃദയത്തിന്റെ ഭാഷയില്‍ ഞാന്‍ നന്ദി രേഖപെടുത്തുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top