ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. രാത്രി 11.35 ന് കൊച്ചി നാവിക വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി എറണാകുളം ഗവ. ഗസ്റ്റ് ഹൗസിലാണ് തങ്ങുന്നത്. തുടര്‍ന്ന് നാളെ ഗുരുവായൂരിലേക്ക് പോകും .
ഇന്ന് രാത്രി കൊച്ചി നാവിക സേന വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി നാളെ രാവിലെ 8.55 ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ നിന്നിറങ്ങും. 9.15ന് കൊച്ചി നാവിക വിമാനത്താവളത്തില്‍ നിന്നു തന്നെ പ്രത്യേക ഹെലികോപ്ടറില്‍ ഗുരുവായൂരിലേക്ക് പോകും. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനു ശേഷം തിരികെ 12.40 ന് ഹെലികോപ്ടറില്‍ കൊച്ചിയിലെത്തും. തുടര്‍ന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി . 1.55 വരെ എയര്‍പോര്‍ട്ട് ലോഞ്ചില്‍ വിശ്രമിക്കും. രണ്ട് മണിക്ക് തിരിച്ച് ഡല്‍ഹിക്ക് പോകും.