ദില്ലി: മെട്രോ ട്രെയിനുകളിലും ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഏര്‍പ്പെടുത്താനുള്ള അരവിന്ദ് കെജ്രിവാള് സര്‍ക്കാരിന്റെ തീരുമാനം വിവാദത്തില്‍. പദ്ധതിയെ എതിര്‍ത്ത് സ്ത്രീകളടക്കം രംഗത്തെത്തി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണ് ആം ആദ്മി പാര്‍ട്ടി നടത്തുന്നതെന്ന് ബിജെപിയും ആരോപിച്ചു.
സര്‍ക്കാരിന് അനാവശ്യ ബാധ്യത വരുത്തിവയ്ക്കുന്ന പദ്ധതിയാണിതെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന പുരുഷന്മാരെ പദ്ധതിയുടെ ഭാഗമാക്കാത്തതിനാല്‍ ലിംഗസമത്വം എങ്ങനെ നടപ്പാകുമെന്നും ചോദ്യങ്ങളുയരുന്നുണ്ട്.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)