മുംബൈ: തന്റെ രാഷ്ട്രീയ മോഹം വെളിപ്പെടുത്തി ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്ര. തനിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി ആകാനും ഭര്‍ത്താവ് നിക്ക് ജോനാസിനെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാനും ആഗ്രഹമുണ്ടെന്നും പ്രിയങ്ക പറഞ്ഞു. ദി സണ്‍ഡേ ടൈംസിന് നല്കിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ തുറന്നുപറച്ചില്‍.
രാഷ്ട്രീയത്തില്‍ പൊതുവെ വലിയ താല്‍പ്പര്യം കാണിക്കാത്ത പ്രിയങ്ക 2017ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബെര്‍ലിനില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.