പിഥൗരാഗഢ്: ഉത്തരാഖണ്ഡിലെ നന്ദ ദേവി കൊടുമുടി കയറുന്നതിനിടെ കാണാതായ അഞ്ച് പര്‍വ്വതാരോഹകരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. വ്യോമസേന നടത്തിയ തെരച്ചിലിലാണ്
മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 7816 മീറ്റര്‍ ഉയരമുള്ള നന്ദാദേവിയോടു ചേര്‍ന്നുള്ള മുനിസിയാരി ബേസ് ക്യാമ്പിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മേയ് 13ന് പ്രശസ്ത പര്വതാരോഹകന് മാര്ട്ടിന് മോറന്റെ നേതൃത്വത്തില്‍ യാത്ര തിരിച്ച എട്ടംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ബ്രിട്ടന്, യുഎസ്, ഓസ്ട്രേലിയ എന്നിവിടങ്ങളല്‍ നിന്നുള്ളവരാണ് യാത്ര തുടങ്ങിയത്. നാലു ബ്രിട്ടീഷ് പര്‍വതാരോഹകരെ വ്യോമസേന ഞായറാഴ്ച രക്ഷിച്ചിരുന്നു. ഇവര്‍ നല്കിയ വിവരമനുസരിച്ചു നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.