മധുര: തമിഴ് നാട്ടിലെ മധുരയിൽ വാഹനാപകടത്തിൽ 3 മലയാളികൾ മരിച്ചു. പാലക്കാട് കൊടുവായൂർ സ്വദേശികൾ ആണ് മരിച്ചത്. 35 പേരാണ് ബസിൽ ഉണ്ടായിരുന്നത്. കുടുംബശ്രീ യുടെ നേതൃത്വത്തിൽ പോയ ബസാണ് അപകടത്തിൽപെട്ടത്.
കൊടുവായൂർ സ്വദേശിനികളായ സരോജിനി (65), പെട്ടമ്മാൾ (68), കുനിശേരി സ്വദേശി നിഖില (8) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ മധുരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബസ്സപകടത്തിൽ 3 മലയാളികൾ മരിച്ചു
By
June 4, 2019 8:15 am