Latest News

പിതാവ് മകനെ ഫാനില്‍ കെട്ടിത്തൂക്കിയത് മകള്‍ ഫോണില്‍ പകര്‍ത്തി; പിതാവ് അറസ്റ്റില്‍

ബെംഗളൂരു: വിഭൂതിപുരയില്‍ മകനെ സീലിങ് ഫാനില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ഗൃഹനാഥനെ പോലീസ് അറസ്റ്റ് ചെയ്തു. അതെ സമയം സഹോദരനെ പിതാവ് കൊന്ന കെട്ടിത്തൂക്കുന്നതിന്റെ വീഡിയോ മകള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോയുടെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത് .

പരിഹരിക്കാനാവാത്ത വിധം സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യാനുറച്ച സുരേഷ് ബാബു(45) പന്ത്രണ്ട് വയസുകാരനായ മകനെ സ്റ്റൂളില്‍ കയറ്റി നിര്‍ത്തുന്നതും കഴുത്തില്‍ കുരുക്കിട്ട ശേഷം സ്റ്റൂള്‍ മാറ്റുന്നതും വീഡിയോയിലുണ്ട്. ഭാര്യ ഗീതാഭായി(38)യും തൂങ്ങി മരിക്കുകയായിരുന്നു.ശേഷം ആത്മഹത്യക്ക് ശ്രമിച്ച സുരേഷ് ബാബു പതിനേഴുകാരിയായ മകളുടെ അപേക്ഷയെ തുടര്‍ന്ന് അതില്‍ നിന്ന് പിന്മാറി. ശനിയാഴ്ച രാത്രിയോടെ നടന്ന സംഭവം ഞായറാഴ്ചയാണ് പുറത്തറിഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top