Latest News

വാട്‌സ് ആപ്പിലെ ഗുരുതര പിഴവ് കണ്ടെത്തിയ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിക്ക് ഫേസ്ബുക്കിന്റെ ആദരം

മങ്കൊമ്പ്: വാട്‌സ് ആപ്പിലെ ഗുരുതര പിഴവ് കണ്ടെത്തിയ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിക്ക് ഫേസ്ബുക്കിന്റെ ആദരം. പത്തനംതിട്ട മൗണ്ട് സിയോണ്‍ കോളേജ് ഓഫ് എന്‍ജിനീയറിങിലെ ബി ടെക് വിദ്യാര്‍ത്ഥിയായ കെ എസ് അനന്തകൃഷ്ണനാണ് ഫെയ്‌സ്ബുക്കിന്റെ അംഗീകാരം ലഭിച്ചത്.രണ്ടുമാസം മുമ്പാണ് വാട്‌സ് ആപ്പിലെ പിഴവ് അനന്തകൃഷ്ണന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഫേസ്ബുക്ക് അധികൃതരെ ഇക്കാര്യം അറിയിക്കുകയായിരുന്നു. പിന്നീട് രണ്ടുമാസം പിഴവുകള്‍ നിരീക്ഷിച്ച് ബോധ്യപ്പെട്ടതോടെ ഫേസ്ബുക്ക് അധികൃതര്‍ അനന്തകൃഷ്ണനെ സമീപിച്ചു.

ഫേസ്ബുക്കിന്റെ ഹോള്‍ ഓഫ് ഫെയിം എന്ന അംഗീകാരം ലഭിച്ച അനന്തകൃഷണന് ഫേസ്ബുക്ക് അധികൃതര്‍ 500 ഡോളറും സമ്മാനമായി നല്‍കി. .ഉപയോക്താക്കള്‍ അറിയാതെ വാട്‌സ് ആപ്പ് ഫയലുകള്‍ മറ്റുള്ളവര്‍ക്ക് പൂര്‍ണമായും നീക്കം ചെയ്യാമെന്ന പിഴവാണ് 19-കാരനായ അനന്തകൃഷ്ണന്‍ കണ്ടെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top