Latest News

മദ്യലഹരിയില്‍ വീടിന്റെ മതില്‍ ചാടിക്കടന്ന യുവാവിനെ പോലീസ് പിടികൂടി; താക്കീത് നല്‍കി വിട്ടയച്ചു

പുല്‍പള്ളി; മദ്യലഹരിയില്‍ വീടിന്റെ മതില്‍ ചാടിക്കടന്ന യുവാവിനെ പോലീസ് പിടികൂടി. സുരഭിക്കവല പാലറക്കല്‍ ജോഷിയുടെ പരാതിയിലാണ് പെരിക്കല്ലൂര്‍ സ്വദേശിയായ യുവാവിനെ പിടികൂടിയത്. ബന്ധുവീട്ടിലായിരുന്ന ജോഷിയും കുടുംബവും രാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പരിസരത്ത് യുവാവിനെ കണ്ടത്.

വീട്ടുകാരെ കണ്ടതോടെ ഇയാള്‍ മതില്‍ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഇയാളുടെ ബൈക്ക് വീടിന് സമീപത്തായി നിര്‍ത്തിയിട്ടിട്ടുണ്ടായിരുന്നു. മോഷ്ടാവാണെന്ന് കരുതി വീട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. താന്‍ മദ്യലഹരിയിലായിരുന്നെന്നാണ് യുവാവ് പോലീസിനോടും വീട്ടുടമസ്ഥനോടും പറഞ്ഞത്. ഇയാളെ താക്കീത് നല്‍കിവിട്ടയച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top