Latest News

മയക്കുമരുന്ന് കടത്ത് ഭീഷണി; പ്രധാനമന്ത്രി ഇടപെടണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്

ചണ്ഡീഗഢ്: പഞ്ചാബിലെ മയക്കുമരുന്ന് കടത്തുകാരുടെ ഭീഷണി നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. പാകിസ്താനുമായി പഞ്ചാബ് 553 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നകാര്യം ചൂണ്ടിക്കാട്ടിയാണ് വിഷയം അദ്ദേഹം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

ഭീകരവാദികള്‍ നടത്തുന്ന മയക്കുമരുന്ന് കടത്ത് സംസ്ഥാനത്തിന് ഭീഷണിയാണെന്നും രാജ്യത്തിന്റെ സുരക്ഷയെപ്പോലും ബാധിക്കുന്ന വിഷയമാണിതെന്നും അദ്ദേഹം പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.

മയക്കു മരുന്ന് ഭീഷണി നേരിടാന്‍ ദേശീയ നയം ആവശ്യമാണെന്നും അദ്ദേഹം പ്രധാന മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തെ ഗൗരവമായി കാണാന്‍ കേന്ദ്രം ആഭ്യന്തര മന്ത്രാലയം അടക്കമുള്ളവയോട് പ്രധാനമന്ത്രി നിര്‍ദ്ദേശിക്കണം. മയക്കുമരുന്നിന് അടിമയായവര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ സാമ്പത്തിക സഹായം അടക്കം കേന്ദ്രം ഉറപ്പാക്കണമെന്നും അമരീന്ദര്‍ സിങ് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ വിഷയത്തില്‍ ദേശീയ താത്പര്യം പരിഗണിച്ച് കേന്ദ്രവുമായി പൂര്‍ണമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ തയ്യാറാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top