Latest News

നിര്‍മല സീതാരാമന് അപൂര്‍വ്വ റെക്കോഡ്

ധനവകുപ്പിന്റെ ചുമതലയിലെത്തുന്നതോടെ നിര്‍മല സീതാരാമന് അപൂര്‍വ്വ റെക്കോഡ്. ഇന്ദിരാഗാന്ധിക്ക് ശേഷം ധനമന്ത്രി പദത്തിലെത്തുന്ന ആദ്യ വനിതയാണ് നിര്‍മല സീതാരാമന്‍. ഇന്ദിരക്ക് ശേഷം പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്ത വനിതയും നിര്‍മലയാണ്. 2017ലാണ് നിര്‍മല സീതാരാമന് അപ്രതീക്ഷിതമായി പ്രതിരോധ വകുപ്പിന്റെ ചുമതല ലഭിക്കുന്നത്.

റഫാല്‍ ഇടപാടില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷം കടന്നാക്രമിച്ചപ്പോള്‍ പ്രധാനമന്ത്രിക്കും സര്‍ക്കാരിനും പ്രതിരോധമൊരുക്കാന്‍ നിര്‍മലക്കായി. അതിന് അംഗീകാരമെന്നോണമാണ് ഇത്തവണ ധനവകുപ്പിന്റെ ചുമതല ലഭിച്ചത്. 2006ല്‍ ബിജെപി അംഗമായ നിര്‍മ്മല സീതാരാമന്‍ പെട്ടെന്നാണ് പാര്‍ട്ടിയിലെ കരുത്തുറ്റ വനിതാ നേതാവായി വളര്‍ന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top